Breaking News
37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ-യുക്രൈനിയൻ കുടുംബങ്ങൾ ഖത്തറിലെത്തി  | യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  |
ഖത്തറിൽ ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ് 19,മാളുകളും വാണിജ്യ കേന്ദ്രങ്ങളും അടക്കുന്നു 

March 17, 2020

March 17, 2020

ദോഹ : ദോഹ: ഖത്തറിൽ മൂന്നു പേർക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 442 ആയി.നേരത്തെ രാഗബാധയേറ്റവരുമായി സമ്പർക്കം പുലർത്തിയ രണ്ടുപേർക്കും ഒരു വീട്ടു ഡ്രൈവർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇതേതുടർന്ന് രാജ്യം കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്.ദേശീയദുരന്തനിവാരണ സമിതി സുപ്രീം കമ്മറ്റി പ്രത്യേക വാർത്താ സമ്മേളനം വിളിച്ച് നടപ്പാക്കാനിരിക്കുന്ന നിയന്ത്രണങ്ങളെ കുറിച്ച്  വിശദീകരിച്ചു.

വ്യാപാര സമുച്ചയങ്ങൾ,ഷോപ്പിംഗ് സെന്ററുകൾ എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടക്കും. എന്നാൽ മാളുകളിലെ ഭക്ഷ്യവിതരണ കേന്ദ്രവും ഫാര്മസികളും പ്രവർത്തിക്കും.ഇതൊഴികെ ബാങ്കുകൾ ഉൾപ്പെടെ മാളുകളിലെ എല്ലാ സ്ഥാപനങ്ങളും അടക്കും. ഹോട്ടലുകളിലെ ഹെൽത്ത് ക്ളബുകൾക്കും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തനാനുമതി ഉണ്ടാവില്ല. ഇൻഡസ്ട്രിയൽ ഏരിയ ഇന്നലെ പുലർച്ചയോടെ അടച്ചിരുന്നു. ഇത് രണ്ടാഴ്ചക്കാലം തുടരും.
WAITING FOR MORE UPDATES....
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News