Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കുവൈത്തിൽ പത്ത് ഇന്ത്യക്കാരടക്കം 23 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു,മരുന്നുകൾ വീട്ടിലെത്തും

March 31, 2020

March 31, 2020

കുവൈത്ത് സിറ്റി : കുവൈത്തില്‍ 10 ഇന്ത്യക്കാരടക്കം 23 പേര്‍ക്ക് കൂടി ചൊവ്വാഴ്ച  കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 289 ആയി. രോഗികളുമായുള്ള സമ്പർക്കം വഴിയാണ് ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധിച്ചത്. കോവിഡ്-19 ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 35 ആയി ഉയര്‍ന്നിരിക്കുന്നു. പതിനൊന്ന് കുവൈത്ത് പൗരന്മാര്‍, രണ്ട് ബംഗ്ലാദേശ് പൗരന്മാര്‍ എന്നിവര്‍ക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 73 പേരാണ് രോഗ മുക്തരായത് . 83 വയസ്സുള്ള കുവൈത്തി വനിതയാണ് ചൊവാഴ്ച രോഗവിമുക്തി നേടിയത്. നിലവില്‍ ചികിത്സയിലുള്ള 216 രോഗികളില്‍ 13 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മരുന്നുകൾ വീട്ടിലെത്തും

രാജ്യത്തെ പ്രമുഖ ആശുപത്രികളില്‍ നേരത്തെ ചികിത്സയിലുണ്ടായിരുന്നവര്‍ക്ക് മരുന്ന് വീട്ടിലെത്തിക്കാന്‍ ആരോഗ്യ മന്ത്രാലയം സംവിധാനം ഏര്‍പ്പെടുത്തി. പേര്, സിവില്‍ ഐ.ഡി നമ്ബര്‍, ആശുപത്രി/ ക്ലിനിക് എന്നിവിടങ്ങളിലെ ഫയല്‍ നമ്ബര്‍, മൊബൈല്‍ ഫോണ്‍ നമ്ബര്‍, ആവശ്യമുള്ള മരുന്നുകളുടെ വിവരങ്ങള്‍ എന്നിവയാണ് വാട്സ്ആപ്പില്‍ അയക്കേണ്ടത്.

72 മണിക്കൂറിനകം മരുന്ന് വീട്ടിലെത്തുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ ഉറപ്പ്. അമീരി ആശുപത്രി (50880699), മുബാറക് അല്‍ കബീര്‍ ആശുപത്രി (50880755), ഫര്‍വാനിയ ആശുപത്രി (50880852), അദാന്‍ ആശുപത്രി (50880908), ജഹ്റ ആശുപത്രി (50881066), സബാഹ് ആശുപത്രി (97632660), ജാബിര്‍ ആശുപത്രി (96992079), ഇബ്നുസീന ആശുപത്രി (99613948), ചെസ്റ്റ് ആശുപത്രി (99258749), റാസി ആശുപത്രി (97633487), കുവൈത്ത് കാന്‍സര്‍ കണ്‍ട്രോള്‍ സെന്‍റര്‍ (96735242), സൈക്കാട്രിക് ആശുപത്രി (97350113), ഫിസിയോ തെറപ്പി ആശുപത്രി (99824037), പ്രസവാശുപത്രി (98559531), അസ്അദ് അല്‍ ഹമദ് ഡെര്‍മറ്റോളജി സെന്‍റര്‍ (98514508), സൈന്‍ ആശുപത്രി (97552031), എന്‍.ബി.കെ ആശുപത്രി (96931761), അല്‍ റാഷിദ് അലര്‍ജി ആശുപത്രി (94162470), സബാഹ് അല്‍ അഹ്മദ് യൂറോളജി സെന്‍റര്‍ (90952469), പകര്‍ച്ച വ്യാധി ആശുപത്രി (96989164), പാലിയേറ്റിവ് കെയര്‍ ആശുപത്രി (94024786), കെ.എഫ്.എച്ച്‌ അഡിക്ഷന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ (94169363) എന്നിവിടങ്ങളിലാണ് ഈ സൗകര്യമുള്ളത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.        


Latest Related News