Breaking News
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു |
ഖത്തറില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 221 പേര്‍ക്ക്; 56 പേര്‍ വിദേശത്തു നിന്നെത്തിയവര്‍, 165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

December 03, 2020

December 03, 2020

ദോഹ: ഖത്തറില്‍ ഇന്ന് പുതുതായി 221 പേര്‍ക്ക് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ 165 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരും 56 പേര്‍ വിദേശത്തു നിന്ന് എത്തിയവരുമാണെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 228 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം ഇതോടെ 136,741 ആയി. ഖത്തറില്‍ 239 പേരാണ് ഇതുവരെ കൊവിഡ്-19 ബാധിച്ച് മരിച്ചത്. 

രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 139,477 ആയി. ഇതില്‍ 2497 എണ്ണം ആക്ടീവ് കേസുകളാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 11096 ടെസ്റ്റുകളാണ് ആകെ നടത്തിയത്. ഇതില്‍ 4692 പേര്‍ ആദ്യമായി ടെസ്റ്റ് നടത്തിയവരാണ്. ഖത്തറില്‍ ഇതുവരെ ആകെ 1,125,668 ടെസ്റ്റുകളാണ് നടത്തിയത്. 

രോഗം ബാധിച്ച 26 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 268 ആയി.  ഐ.സി.യുവിലേക്ക് പുതുതായി ആരെയും മാറ്റിയിട്ടില്ല. നിലവില്‍ ഐ.സി.യുവില്‍ ചികിത്സയിലുള്ളത് 29 പേരാണ്. 

രോഗം സ്ഥിരീകരിച്ച എല്ലാവരെയും ഐസൊലേഷനിലാക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. 

കൊവിഡ് വ്യാപനം നിയന്ത്രക്കാനായി ശാരീരിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News