Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഇറാഖിൽ സംഘർഷം ഒഴിയുന്നില്ല,പ്രതിഷേധക്കാരുടെ ക്യാമ്പിലുണ്ടായ വെടിവെപ്പിൽ 19 പേർ മരിച്ചു

December 07, 2019

December 07, 2019

ബാഗ്ദാദ് : ഇറാഖിൽ ഒക്ടോബർ രണ്ടിന് ആരംഭിച്ച ഭരണവിരുദ്ധ പ്രക്ഷോഭത്തിൽ അക്രമം പടരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ ക്യാമ്പ് ചെയ്തിരുന്ന സ്ഥലത്ത് അജ്ഞാതർ നടത്തിയ വെടിവെപ്പിൽ മൂന്ന് പോലീസുകാർ ഉൾപെടെ 19 പേർ കൊല്ലപ്പെട്ടു. എഴുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ബാഗ്ദാദിന് സമീപമുള്ള തഹ്‌രീർ സ്ക്വയറിനടുത്ത് പ്രതിഷേധക്കാർ തമ്പടിച്ച സ്ഥലത്താണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിന് പുറമെ കത്തി ഉപയോഗിച്ച് നിരവധിപേരെ കുത്തിപ്പരിക്കേൽപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ട്  പിക്അപ് വാഹനത്തിൽ എത്തിയ തോക്കുധാരികൾ സിനാക് പാലത്തിനടുത്തുള്ള കെട്ടിടത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ആഴ്ചകളായി ഇവിടെ സർക്കാർ വിരുദ്ധ പ്രക്ഷോഭകാരികൾ തമ്പടിച്ചു വരികയായിരുന്നു.

പ്രധാനമന്ത്രി ആദേൽ മെഹ്ദി രാജി വെക്കണമെന്നാവശ്യപ്പെട്ട് ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തിനിടെ നടക്കുന്ന ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. അഴിമതി,തൊഴിലില്ലായ്മ,സർക്കാർ സേവനങ്ങളുടെ അപര്യാപ്തത എന്നിവ ഉന്നയിച്ചാണ് പ്രക്ഷോഭം. ഒടുവിൽ കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭം കെട്ടടങ്ങിയിട്ടില്ല. 


Latest Related News