Breaking News
ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  |
ഇന്ന് പലസ്തീനിലെ ശിശുദിനം; ഇസ്രയേലിലെ ജയിലുകളില്‍ കഴിയുന്നത് 140 പലസ്തീനി കുട്ടികള്‍ 

April 05, 2021

April 05, 2021

ഗാസ: പലസ്തീനിലെ ശിശുദിനമായ ഏപ്രില്‍ അഞ്ചിന് ഇസ്രയേല്‍ ജയിലിലടച്ച കുട്ടികളുടെ കണക്ക് പുറത്തുവിട്ട് പലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ്ബ്. ശിശുദിനമായ ഇന്നത്തെ കണക്കനുസരിച്ച് പ്രായപൂര്‍ത്തിയാവാത്ത 140 പലസ്തീനി കുട്ടികളാണ് ഇസ്രയേലിലെ ജയിലുകളില്‍ കഴിയുന്നതെന്ന് അവര്‍ വെളിപ്പെടുത്തി. 

പലസ്തീനിലെ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ പറയുന്നതനുസരിച്ച് ഓരോ വര്‍ഷവും 500 മുതല്‍ 700 വരെ പലസ്തീനി കുട്ടികളെ ഇസ്രയേല്‍ സൈനിക കോടതികളില്‍ വിചാരണ ചെയ്യുന്നു. 

2021 മാര്‍ച്ച് അവസാനം വരെ 230 കുട്ടികളെ ഇസ്രയേല്‍ അധിനിവേശ സേന തടഞ്ഞുവച്ചതായി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഇവരില്‍ കൂടുതലും ജറുസലേമില്‍ നിന്നാണ്. 

'ഇസ്രയേലി കുടിയേറ്റക്കാര്‍ പലസ്തീനി യുവാക്കളെ ഉപദ്രവിക്കുകയും ഇസ്രയേലി സേന അവരെ നിരന്തരമായി അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.' -മുന്‍ യു.എസ് സെനറ്റ് സ്റ്റാഫറും അഡ്വകസി ഗ്രൂപ്പായ ജെ സ്ട്രീറ്റിന്റെ സീനിയര്‍ വൈസ് പ്രസിഡന്റുമായ ഡിലന്‍ വില്യംസ് കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തു. യു.എസ്സില്‍ നിന്നുള്ള സൈനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ യു.എസ് നിയമത്തിന്റെ ആവര്‍ത്തിച്ചുള്ള ലംഘനവുമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പലസ്തീനില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ അഞ്ചിനാണ് ശിശുദിനം ആചരിക്കുന്നത്.


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News