Breaking News
ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  |
ഖത്തറിൽ ഒരു മാസത്തിനിടെ 12,217 പേർ കോവിഡ് മുക്തരായതായി റിപ്പോർട്ട് 

May 28, 2020

May 28, 2020

ഏപ്രിൽ അവസാനം മുതൽ മെയ് അവസാനം വരെ മൂന്ന് പാദങ്ങളിൽ സുഖം പ്രാപിച്ചവരുടെ ഈ തോത് കണക്കാക്കിയാൽ ഇനിയുള്ള ദിവസങ്ങളിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം ഗണ്യമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

ദോഹ : ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുമ്പോഴും സുഖം പ്രാപിക്കുന്നവരുടെ എണ്ണവും ഗണ്യമായി ഉയരുന്നതായി റിപ്പോർട്ട്. അൽ അൽറായ അറബ് ദിനപത്രമാണ് ഇതുസംബന്ധിച്ച വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് ഏപ്രിൽ 28 മുതൽ മെയ് 27 വരെയുള്ള കാലയളവിൽ 12,217 പേർ രോഗമുക്തി നേടിയിട്ടുണ്ട്.പൊതുജനാരോഗ്യ മന്ത്രാലയം എല്ലാ ദിവസവും പുറത്തു വിടാറുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് പത്രം ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് തയാറാക്കിയത്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2020 ഫെബ്രുവരി 27 നാണ് ഖത്തറിൽ ആദ്യത്തെ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്.ഇറാനിൽ നിന്നും ഖത്തർ എയർവേയ്‌സ് വിമാനത്തിൽ രാജ്യത്ത് തിരിച്ചെത്തിയ മുപ്പത്തിയാറുകാരനായ സ്വദേശിയിലാണ് ആദ്യമായി കൊറോണാ വൈറസ് സ്ഥിരീകരിക്കുന്നത്.ഇതേതുടർന്ന് മാർച് ഒൻപതിന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നത് ഉൾപെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്തി വൈറസ് വ്യാപനം തടയാനുള്ള നടപടികൾ തുടങ്ങിയിരുന്നു.ഇതോടൊപ്പം ഇന്ത്യയുൾപ്പെടെയുള്ള പതിനഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ആഭ്യന്തര സർവീസുകൾക്ക് രാജ്യം വിലക്കേർപ്പെടുത്തി. ഇത് പിന്നീട് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കുകയായിരുന്നു.ഒട്ടുമിക്ക മേഖലകളിലും ഇപ്പോഴും ഭാഗികമായ നിയന്ത്രണങ്ങൾ തുടരുകയാണ്.മാർച് 11 ന് 238 പേർക്ക് ഒരു ദിവസം ഏറ്റവുമധികം പേരിൽ രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗവ്യാപനം ഇന്നത്തെ നിലയിൽ ശക്തി പ്രാപിക്കാൻ തുടങ്ങിയത്.ഏപ്രിൽ ആദ്യവാരം മുതൽ രോഗബാധിതരുടെ എണ്ണത്തിൽ ദിനംപ്രതി വൻ കുതിപ്പാണുണ്ടായത്.

എന്നാൽ,ഏപ്രിൽ 28 മുതൽ മെയ് 27 ബുധനാഴ്ച വരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് രോഗമുക്തി നേടുന്നവരുടെ വളർച്ചാ നിരക്ക് വ്യക്തമാക്കുന്ന വിശദമായ പട്ടിക പത്രം തയാറാക്കിയത്.ഇതനുസരിച്ച് ഏപ്രിൽ 28 മുതലുള്ള ആദ്യ പത്തു ദിവസങ്ങളിൽ 1220 പേരാണ് സുഖം പ്രാപിച്ചത്.അടുത്ത പത്തുദിവസങ്ങളിൽ രോഗമുക്തി നേടിയവരുടെ എണ്ണം 864 കൂടി വർധിച്ച് 2084 ആയി.എന്നാൽ തൊട്ടടുത്ത പത്തു ദിവസങ്ങളിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായത്.6829 പേർക്കാണ് ഈ പത്തു ദിവസങ്ങളിൽ രോഗമുക്തി ലഭിച്ചത്. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ച് 8913 ആയി ഉയർന്നു. ഏപ്രിൽ അവസാനം മുതൽ മെയ് അവസാനം വരെ മൂന്ന് പാദങ്ങളിൽ സുഖം പ്രാപിച്ചവരുടെ ഈ തോത് കണക്കാക്കിയാൽ ഇനിയുള്ള ദിവസങ്ങളിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം ഗണ്യമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വർധനവും ഈ നിഗമനം ശരിവെക്കുന്നതാണ്.25 തിങ്കളാഴ്ച 1193 പേർ സുഖം പ്രാപിച്ചപ്പോൾ തൊട്ടടുത്ത ദിവസം മെയ് 26 ചൊവ്വാഴ്ച 1481 പേരാണ് രോഗമുക്തി നേടിയത് .മെയ് 27 ബുധനാഴ്ചയാവട്ടെ 1439 പേർ പുതുതായി രോഗമുക്തി നേടി. തൊട്ടു മുമ്പത്തെ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ടായെങ്കിലും വരും ദിവസങ്ങളിൽ സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്ന് തന്നെയാണ് പൊതുജനാരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി 27 മുതൽ മെയ് 27 വരെയുള്ള മൂന്നു മാസത്തിനിടെ ഖത്തറിൽ 48,947 പേരിലാണ് കൊറോണാ വൈറസ് സ്ഥിരീകരിച്ചത്. ഇവരിൽ 13,283 പേർ രോഗമുക്തി നേടിയിട്ടുണ്ട്.മുപ്പത് പേരാണ് മരണപ്പെട്ടത്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക       


Latest Related News