Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തറിൽ നിന്ന് 1200 മെട്രിക് ടൺ ദ്രവീകൃത ഓക്സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കുമെന്ന്  ഇന്ത്യൻ സ്ഥാനപതി

May 06, 2021

May 06, 2021

ദോഹ: അടുത്ത രണ്ട് മാസത്തിനുള്ളിൽ ഖത്തറിൽ നിന്ന് 1,200 മെട്രിക് ടൺ ദ്രാവക ഓക്സിജൻ ഇന്ത്യയിലേക്ക് അയക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ അറിയിച്ചു.

“ഖത്തർ എയർവേയ്‌സ് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുമുള്ള മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി എത്തിക്കും. അടുത്തിടെ മൂന്ന് വിമാനങ്ങൾ മെഡിക്കൽ സാമഗ്രികളുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്നു . ബ്രിട്ടീഷ് ഓക്സിജൻ കമ്പനിയുടെ ലണ്ടനിൽ നിന്നുള്ള 4,100 ഓക്സിജൻ സിലിണ്ടറുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ കയറ്റി അയക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്,” ഇന്ത്യൻ അംബാസഡർ പറഞ്ഞു.

അമീറിന്റെ നിർദേശപ്രകാരം ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റ് കൂടുതൽ മെഡിക്കൽ സഹായങ്ങൾ നൽകാൻ ശ്രമിക്കുന്നുണ്ടെന്നും   ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച സുഹൃദ്‌ബന്ധത്തിന്റെ അടയാളം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തോട് മിത്തൽ നന്ദി അറിയിച്ചു. ഇന്ത്യൻ സമൂഹം ഇതിനകം തന്നെ ധാരാളം സാധനങ്ങൾ സമാഹരിച്ചു. 200 ഓക്സിജൻ സിലിണ്ടറുകളും 43 ഓക്സിജൻ കോൺസെൻട്രേറ്ററുകളും അവർ നൽകി. ഇവ ഇന്ത്യൻ നാവിക കപ്പലിൽ കയറ്റി അയച്ചകാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
ഖത്തര്‍-ഫ്രഞ്ച് സംയുക്ത സംരംഭമായി നാല്‍പ്പത് മെട്രിക് ടണ്‍ ഓക്സിജൻ ഇന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News