Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഗൾഫിൽ ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 10 പേരിൽ 

March 15, 2020

March 15, 2020

ദോഹ : ഗൾഫ് രാജ്യങ്ങളിൽ ഇന്ന് പുതുതായി 10 പേരിൽ കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കുവൈത്തിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേരിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് എട്ട് പേരിൽ കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാവരും കുവൈത്ത് സ്വദേശികളാണ്. ഇതോടെ കുവൈത്തിൽ മൊത്തം രോഗബാധിതരുടെ എണ്ണം 112 ആയി.യു.എ.ഇ യിൽ നാട്ടിൽ നിന്നും തിരിച്ചെത്തിയ ഒരു ഇന്ത്യക്കാരനിലാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.മുൻകരുതലുകളും ഭാഗമായി ദുബായ് ഗ്ലോബൽ വില്ലേജ്ഉം സിനിമാതിയേറ്ററുകളും അടച്ചു.ജിംനേഷ്യങ്ങൾ ഉൾപ്പെടെ  രാജ്യത്തെ മുഴുവൻ സിനിമാ തിയേറ്ററുകളും അടച്ചു.ആളുകൾ ഒത്തുകൂടുന്ന എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

ഒമാനിൽ ഇന്ന് ഒരാളിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 21 ആയി.ഇതിൽ പതിനെട്ട് പേരും ഇറാനിൽ നിന്നും തിരിച്ചെത്തിയവരുമായി സമ്പർക്കം പുലർത്തിയവരാണ്.

സൗദിയിൽ ഇന്നലെ പതിനേഴ് പേരിൽ കൂടി കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.നിലവിൽ 103 പേരിലാണ് സൗദിയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.
സൗദിയിലേക്കും സൗദിയിൽ നിന്ന് പുറത്തേക്കുമുള്ള എല്ലാ വിമാനസർവീസുകളും ഇന്ന് മുതൽ നിർത്തിവെച്ചു.ബഹ്‌റൈനിൽ ഇന്നലെ വരെയുള്ള രോഗബാധിതരുടെ എണ്ണം 67 ആണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News